‘ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നു, കൂടുതല്‍ ചെറുടാങ്കറുകള്‍ എത്തിക്കും’ കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍

കൊച്ചി: കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തില്‍ ഇടപെടലുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ‘ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നു. കൂടുതല്‍ ചെറുടാങ്കറുകള്‍ എത്തിക്കും. പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാന്‍ സ്റ്റാന്‍ഡ്‌ബൈ മോട്ടോര്‍ വാങ്ങും’- മന്ത്രി പറഞ്ഞു.

അതേസമയം, കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാത്തതില്‍ ഫോര്‍ട്ട് കൊച്ചി താലൂക്ക് ഓഫീസും തോപ്പുംപടി റോഡും കുടങ്ങളുമായി സ്ത്രീകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. പശ്ചിമകൊച്ചിയില്‍ എല്ലായിടത്തും ടാങ്കറുകളില്‍ വെള്ളം എത്തിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇന്നും നടപ്പായില്ല.

കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.