ആര്‍.എസ്.എസുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ല; യുത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത് ചാവേര്‍ സമരമെന്നും എം.വി ഗോവിന്ദന്‍

കണ്ണൂര്‍: ആര്‍.എസ്.എസുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എം.വി ഗോവിന്ദന്റെ വാക്കുകള്‍

‘കണ്ണൂരിലെ പ്രത്യേക സാഹചര്യത്തിലാണ് ചര്‍ച്ച നടത്തിയത്. സര്‍വകക്ഷി സമാധാന യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു ചര്‍ച്ച. ഈ കാര്യം മറച്ചുവയ്കേണ്ടതില്ല. ജനങ്ങള്‍ക്ക് ഈ വിഷയം അറിയാം. യുത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത് ചാവേര്‍ സമരമാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്‍പിലേക്ക് ചാടാന്‍ ശ്രമിക്കുകയാണിവര്‍. ഇതു തടയാനാണ് പൊലിസ് ശ്രമിക്കുന്നത്. എപ്പോള്‍ ഇവര്‍ ഇത്തരത്തിലുള്ള സമരം അവസാനിപ്പിക്കുന്നുവോ അപ്പോള്‍ മുഖ്യമന്ത്രിയുടെ സുരക്ഷ കുറയ്ക്കും. യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ സമരമെന്നു വിളിക്കാന്‍ കഴിയില്ല. റോഡരികില്‍ നിന്ന് വാഹനങ്ങള്‍ക്കു നേരെ ചാടി വീഴാന്‍ ശ്രമിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. എന്നിട്ട് കോടതിയില്‍ പറയുന്നത് ഞങ്ങളെ വാഹനമിടിച്ചു കൊല്ലാന്‍ ശ്രമിക്കുന്നുവെന്നാണ്. ആകാശതില്ലങ്കേരിക്കെതിരെയുള്ള നിലപാടുകള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും പി ജയരാജനും തില്ലങ്കേരിയില്‍ പറഞ്ഞിട്ടുണ്ടെന്നും ഈ കാര്യം പാര്‍ട്ടി എവിടെയും പറയും. ജനകീയ പ്രതിരോധ ജാഥയില്‍ ആളുകള്‍ ഒഴുകിയെത്തുകയാണ്. ഇനിയും ആളുകളെത്തും. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ജാഥയുടെ ഭാഗമായി പങ്കെടുക്കും ഉമ്മന്‍ ചാണ്ടി സര്‍കാരിനുശേഷം അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന്റെ കടം മൂന്ന് ശതമാനം കുറച്ചു. ഒന്നര ലക്ഷം തൊഴില്‍ സംരഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിന് കഴിത്തു. അതില്‍ ചില കാര്യങ്ങള്‍ ചുണ്ടികാട്ടി കുറ്റം പറയരുത്.’