ഗുണ്ടാ ഭീകരവാദ ഫണ്ടിംഗ്: എട്ട് സംസ്ഥാനങ്ങളിലെ എഴുപതോളം ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്‌

രാജ്യത്ത് ഗുണ്ടാ ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് എട്ട് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നു. എഴുപതോളം ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍ഐഎക്ക് ലഭിച്ച ചില രേഖകളുടെ അടിസ്ഥാനത്തിലും പാകിസ്ഥാനില്‍ നിന്ന് ലഭിച്ച ചില ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തിലും നടത്തിയ പരിശോധനയിലുമാണ് ഇന്ത്യയിലെ ചില ഗുണ്ടാസംഘങ്ങളെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന് വ്യക്തമായത്. പ്രത്യേകിച്ച് ഒരു പ്രത്യേക ശാസ്ത്രത്തോട് വലിയ പ്രതിബദ്ധത ഒന്നുമില്ലാത്ത ഇത്തരം ഗുണ്ടാസംഘങ്ങള്‍ പണത്തിന് വേണ്ടിയിട്ടാണ് അക്രമങ്ങള്‍ നടത്തുന്നത്.

അതേസമയം, രാജസ്ഥാനും മധ്യപ്രദേശും അടക്കമുള്ള സ്ഥലങ്ങളില്‍ നടന്ന ചില കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തിലുള്ള ഗുണ്ടാസംഘങ്ങളാണ് ഭീകരവാദ സംഘടനകള്‍ക്ക് വേണ്ടി നടത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശേഖരിച്ച തെളിവുകള്‍ പ്രകാരം ഏകദേശം പന്ത്രണ്ടോളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.