റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഷാരൂഖ് ചിത്രം പഠാന്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസിലും ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കളക്ഷനില്‍ ആദ്യമായി 500 കോടി നേടുന്ന സിനിമ എന്ന ഖ്യാതിയാണ് പഠാന്‍ സ്വന്തമാക്കിയത്.
അതേസമയം, 981 കോടിയാണ് ആഗോള തലത്തില്‍ ഇതുവരെ പഠാന്‍ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുമാത്രം 612 കോടിയാണ് ചിത്രം നേടിയത്. വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 44.96 മില്യണ്‍ ആണ്. അതായത് 369 കോടി. ശനി, ഞായര്‍ ദിനങ്ങള്‍ കൂടി കഴിയുമ്‌ബോള്‍ ഷാരൂഖ് ചിത്രം 1000 ഷാരൂഖ് ചിത്രം 1000 കോടി തൊടുമെന്ന് ഉറപ്പാണ്.
കേരളത്തിലും മികച്ച പ്രകടനമാണ് പഠാന്‍ കാഴ്ചവയ്ക്കുന്നത്. 12.95 കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം നേടിയതെന്ന് ട്രാക്കര്‍മാരായ ഫോറം കേരളം അറിയിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സല്‍മാന്‍ ഖാനും പഠാനില്‍ അതിഥി വേഷത്തില്‍ എത്തി. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

