ന്യൂഡൽഹി: മതപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബിജെപി എംപിമാർ സ്വന്തമായി അഭിപ്രായം പറയേണ്ടെന്ന കർശന നിർദ്ദേശവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ഓൺലൈനായി ചേർന്ന യോഗത്തിലാണ് ജെ പി നദ്ദ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
അധ്യാത്മിക നേതാക്കളെ കുറിച്ചും പരസ്യ പ്രസ്താവനകൾ നടത്തി എംപിമാർ വിവാദമാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിലെ പ്രഖ്യാപനങ്ങളും ഭരണ നേട്ടങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ എംപിമാർ ശ്രമിക്കണം. വിഷയങ്ങളിൽ പാർട്ടി നിലപാട് വ്യക്തമാക്കിയ ശേഷം പക്വതയോടെ പ്രതികരിക്കണം. മണ്ഡലങ്ങളിൽ ചെറിയ കൂട്ടായ്മകൾ സംഘടിപ്പിക്കാണം. മാർച്ച് ഇരുപതിനകം ഏൽപിച്ച ജോലികൾ പൂർത്തിയാക്കണമെന്നും ജെ പി നദ്ദ ബിജെപി എംപിമാരോട് ആവശ്യപ്പെട്ടു.

