പാലിലും വിഷാംശം; അഫ്‌ലാടോക്‌സിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ പാലിൽ വിഷാംശം കണ്ടെത്തി. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ള സാമ്പിൾ പരിശോധനയിൽ മാരകരോഗങ്ങൾക്ക് കാരണമാകുന്ന അഫ്‌ലാടോക്‌സിന്റെ സാന്നിദ്ധ്യമാണ് പാലിൽ കണ്ടെത്തിയത്.

വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച 10 % സാമ്പിളിലാണ് അഫ്‌ലാടോക്‌സിൻ കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. കേടായ കാലിത്തീറ്റ നൽകുന്നത് മൂലം പാലിൽ ഉണ്ടാകുന്ന വിഷമാണിത്. കാൻസർ അടക്കം മാരക രോഗങ്ങൾക്ക് അഫ്‌ലാടോക്‌സിൻ എം 1 കാരണമാകും.