ഭരണ നടത്തിപ്പിലെ അപാകതകള്‍; പത്മനാഭസ്വാമി ക്ഷേത്ര സമിതിയോട് വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ ക്ഷേത്ര ഭരണ സമിതിയോട് വിശദീകരണം തേടി ഹൈക്കോടതി.

ഭരണ സമിതിയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും, എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തുന്നത് ദുര്‍ഭരണമാണെന്ന് ആരോപിച്ച് ക്ഷേത്രത്തിലെ സീനിയര്‍ ക്ലര്‍ക്ക് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

അതേസമയം, എക്‌സിക്യൂട്ടീവ് ഓഫീസറുടെ രണ്ട് വര്‍ഷത്തെ ഭരണ നടപടികളില്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.