രുചിയിൽ മാത്രമല്ല ഗുണത്തിലും കേമൻ; ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ…..

ശരീരത്തിന് വളരെ വേഗത്തിൽ ഊർജം പ്രദാനം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഈന്തപ്പഴം. അയേൺ, പ്രോട്ടീൻ, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ പലഘടകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഇത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. വിളർച്ച തടയാനും ഈന്തപ്പഴം സഹായിക്കും.

ഈന്തപ്പഴം ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ സഹായിക്കും. വിശപ്പ് കുറയ്ക്കാനും ഈന്തപ്പഴം സഹായിക്കും. ദഹനം മെച്ചപ്പെടുത്തുന്നതിനും രക്തം വർധിപ്പിക്കുന്നതിനും ഈന്തപ്പഴം ഉത്തമമാണ്. ബിപി നിയന്ത്രിക്കാനും ഈന്തപ്പഴം വളരെ പ്രയോജനപ്രദമാണ്.

ഈന്തപ്പഴത്തിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ക്യാൻസർ, ഹൃദ്രോഗം, മറ്റ് വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഈന്തപ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഈന്തപ്പഴം കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്‌നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളുടെ നല്ല ഉറവിടമാണ് ഈന്തപ്പഴം. ഈ ധാതുക്കൾ അസ്ഥികളുടെ ശക്തി നിലനിർത്തുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യും.