വേനൽക്കാലം വരവായതോടെ ചൂട് കനത്തിരിക്കുകയാണ്. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഇതിനായി ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വേനൽക്കാലത്ത് കഫൈൻ അധികം കുടിക്കുന്നത് നല്ലതല്ല. അത് നിങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണമുണ്ടാക്കും. അതിനാൽ ചായ, കോഫി എന്നിവ അധികം കുടിക്കരുത്. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.
ചൂട് കാലത്ത് ധാരാളം പഴവർഗങ്ങളും പച്ചക്കറികളും കഴിക്കണം. ഇളനീര് കുടിക്കുന്നതും നല്ലതാണ്. മുട്ട, മത്സ്യം, ചിക്കൻ എന്നിവ ഈ വേനൽക്കാലത്ത് അധികം കഴിക്കരുത്. ഇത് ശരീരത്തിലെ ചൂട് കൂട്ടും. പരമാവധി കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൈര്, മോര് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും.
വേനൽക്കാലത്ത് മദ്യപാനവും ഒഴിവാക്കണം. നിർജലീകരണം തടയാനായി ഇടക്കിടെ വെള്ളം കുടിക്കണം. നാരങ്ങ വെള്ളം, ബാർലി വെള്ളം, ഓട്‌സ് കുറുക്കിയത്,കൂവ പൊടി കുറുക്കിയത്, ഉലുവ വെള്ളം തുടങ്ങിയവ കുടിക്കുന്നത് പ്രയോജനപ്രദമാണ്. ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കണം.

