ബിബിസി റെയ്ഡ്: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ബിബിസി ഓഫീസിലെ ആദായ നികുതി റെയ്ഡില്‍ അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും പേര് സര്‍വ്വേ എന്നാണെങ്കിലും നടത്തുന്നത് റെയ്ഡ് ആണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

അതേസമയം, നികുതി നല്‍കാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തില്‍ ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന 24 മണിക്കൂര്‍ പിന്നിട്ടു.

അന്താരാഷ്ട്ര കമ്പനികള്‍ക്ക് ബാധകമായ ചട്ടങ്ങള്‍ ബിബിസി ലംഘിച്ചുവെന്ന് ആദായ നികുതി വ്യത്തങ്ങള്‍ സൂചിപ്പിച്ചു. രേഖകള്‍ സമര്‍പ്പിക്കണമെന്ന് പല പ്രാവശ്യം ബിബിസിയോട് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നുവെന്നും വകുപ്പ് വിശദീകരിക്കുന്നു. നികുതി ഇളവ് ലഭിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം കാണിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിലാണെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.