പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ നല്‍കുന്നതിനാല്‍ ബോളിവുഡ് തന്നെ രാഷ്ട്രീയക്കാരനാക്കുന്നു എന്ന് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി പറഞ്ഞു.
എല്ലാ സമയത്തും ബോളിവുഡ് താരങ്ങള്‍ രാഷ്ട്രീയക്കാരുമായി അടുപ്പം പുലര്‍ത്തിയിട്ടുണ്ട്. എന്നാലത് രഹസ്യമായാണെന്നും സംവിധായകന്‍ പറഞ്ഞു. ‘എനിക്ക് ഷാരൂഖ് ഖാനോട് പ്രശ്‌നമൊന്നുമില്ല. എന്നാല്‍ ഞാന്‍ നരേന്ദ്ര മോദിക്ക് നല്‍കുന്ന പിന്തുണകൊണ്ട് ബോളിവുഡില്‍ ചിലര്‍ക്ക് എന്നെ ഇഷ്ടമല്ല. ഞാന്‍ രാഷ്ട്രീയ സിനിമകള്‍ ഒരുക്കുന്നുവെന്ന് അവര്‍ പറയുന്നു. അമിതാഭ് ബച്ചന്‍ രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നില്ലേ? ആമിര്‍ ഖാന്‍ സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അടുത്ത ആളാണ്. ദീപികയും അങ്ങനെ തന്നെ. എന്നേക്കുറിച്ച് തുറന്ന് സംസാരിക്കുന്നു. രാഷ്ട്രീയക്കാരോട് ആഭിമുഖ്യം ഇല്ലാത്ത ഒരു താരത്തെക്കുറിച്ച് പറയൂ. അവരെല്ലാം രഹസ്യമായാണ് ചെയ്യുന്നത് എന്ന് മാത്രം. നര്‍മ്മദാ സമരത്തിന് മേധാ പട്കറിനൊപ്പം ആമിര്‍ ഖാന്‍ ഇരുന്നില്ലേ? അദ്ദേഹം രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരുന്നില്ലേ? എന്തിനാണ് എന്നെ കുറ്റപ്പെടുത്തുന്നത്?- വിവേക് അഗ്‌നിഹോത്രി പറഞ്ഞു. ഷാരൂഖ് ഖാനെ കുറിച്ച് മോശമായി എന്തെങ്കിലും പറയുമ്‌ബോള്‍ ട്രോളുകളുമായി വരുന്നവര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖാന്‍ സാഹബിനെക്കുറിച്ച് ഒരു വാക്ക് പറയൂ, ബോളിവുഡിലെ ബാദ്ഷായെ പിന്തുണയ്ക്കാന്‍ ആരൊക്കെ വരുന്നു എന്ന് നോക്കൂ. മുഴുവനും കോണ്‍ഗ്രസ് ടീം. ആരാണ് ഈ സിനിമയെ പ്രമോട്ട് ചെയ്യുന്നത്? അതും കോണ്‍ഗ്രസ്. ‘ദി കശ്മീര്‍ ഫയല്‍സ്’ ബിജെപിയുടെ അജണ്ടയെ പിന്തുണച്ചാല്‍ എന്താണ് പ്രശ്നമെന്നും വിവേക് അഗ്‌നിഹോത്രി ചോദിച്ചു.

