ന്യൂഡൽഹി: ആന്ധ്രാപ്രദേശ് ഗവർണറായി സുപ്രിം കോടതി മുൻ ജഡ്ജി സയ്ദ് അബ്ദുൽ നസീറിനെ നിയമിച്ചു. കഴിഞ്ഞ മാസം നാലിനാണ് അദ്ദേഹം സുപ്രിം കോടതി ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ചത്. 2017 ൽ കർണാടക ഹൈക്കോടതിയിൽ നിന്നാണ് ജസ്റ്റിസ് അബ്ദുൽ നസീർ സുപ്രിം കോടതിയിലെത്തുന്നത്.
ബാബരി പള്ളി നിന്നിരുന്ന സ്ഥലം രാമക്ഷേത്രാവശിഷ്ടങ്ങളുള്ള ഇടമാണെന്നും അത് രാമക്ഷേത്ര ട്രസ്റ്റിനു വിട്ടുനൽകണമെന്നും നിലപാടെടുത്ത അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം. മുത്തലാക്ക്, കെഎസ് പുട്ടസ്വാമി കേസ് തുടങ്ങി കേസുകളിലും അദ്ദേഹം വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. അതേസമയം, നിലവിലെ ആന്ധ്ര ഗവർണറായ ബിശ്വ ഭൂഷൺ ഹരിചന്ദനെ ഛത്തീസ്ഗഡ് ഗവർണറായി നിയമിച്ചു.

