തൈരിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നമുക്കെല്ലാവർക്കും തൈര് വളരെയധികം ഇഷ്ടമാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ തൈരിനുണ്ട്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി പോഷക ഘടകങ്ങൾ തൈരിലുണ്ട്. എന്നാൽ തൈര് ചില ഭക്ഷണ പദാർത്ഥങ്ങളുമായി ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് തീരെ നല്ലതല്ല. അവ ഏതൊക്കെയാണെന്ന് നോക്കാം.

മാങ്ങ പോലെയുള്ള പഴങ്ങൾ തൈരിനൊപ്പം കഴിക്കുന്നത് നല്ലതല്ല. ഇത് ഒഴിവാക്കുന്നതാണ് നല്ലത്. മത്സ്യം, ഇറച്ചി പോലെയുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കൊപ്പവും തൈര് കഴിക്കരുത്. ഇതും ശരീരത്തിന് ദോഷം ചെയ്യും. എണ്ണമയമുള്ള ഭക്ഷണത്തോടൊപ്പം തൈര് കഴിക്കാതിരിക്കുന്നതും ഉത്തമമല്ല. ഇവ ദഹനത്തെ മോശമായി ബാധിക്കാനിടയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

തൈരും ഉള്ളിയും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ദോഷം ചെയ്യും. തൈര് ശരീരം തണുപ്പിക്കുന്നതും ഉള്ളി ശരീരത്തിൽ ചൂട് ഉത്പാദിപ്പിക്കുന്നതുമാണ്. ഈ ഭക്ഷണശീലം തിണർപ്പ്, എക്സിമ, സോറിയാസിസ്, മറ്റ് ചർമ്മ രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുമെന്നും വിദഗ്ധർ പറയുന്നു.

മത്സ്യത്തോടൊപ്പം തൈര് കഴിക്കുന്നതും ശരീരത്തിന് അത്ര നല്ലതല്ല. തൈരിലും മത്സ്യത്തിലും പ്രോട്ടീൻ കൂടുതലാണ്. രണ്ട് പ്രോട്ടീൻ സമ്പുഷ്ടമായ ഇനങ്ങൾ ഒരുമിച്ച് ചേർക്കരുതെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ഇത് ദഹനക്കേടിനും വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.