ന്യൂഡല്ഹി: ഇന്ധനവില വര്ദ്ധനയുടെ അമിതഭാരം ജനങ്ങള്ക്കു മേല് വീഴാതിരിക്കാന് കേന്ദ്ര സര്ക്കാര് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ രണ്ട് തവണ കുറച്ചെങ്കിലും കേരളം ഉള്പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള് മൂല്യവര്ദ്ധിത നികുതി കുറച്ചില്ലെന്ന വിമര്ശനവുമായി കേന്ദ്ര ധനമന്ത്രി നിര്മ്മല സീതാരാമന്. ലോക്സഭയില് പൊതുബജറ്റിനെ കുറിച്ച് നടന്ന ചര്ച്ചയ്ക്ക് മറുപടി പറയുമ്ബോഴായിരുന്നു മന്ത്രിയുടെ പ്രതികരണം
‘കേന്ദ്ര സര്ക്കാരിനു നേരെ ആരോപണമുയര്ത്തുന്ന പ്രതിപക്ഷ സംസ്ഥാനങ്ങളാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര സര്ക്കാര് ജൂണിലും നവംബറിലും രണ്ട് ഘട്ടമായി എക്സൈസ് തീരുവ കുറച്ചിരുന്നു. എന്നാല്, ചില സംസ്ഥാനങ്ങള് ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, ഝാര്ഖണ്ഡ്, ബംഗാള് തുടങ്ങിയ സംസ്ഥാനങ്ങള് വാറ്റ് കുറച്ചില്ല. കോണ്ഗ്രസ് ഭരിക്കുന്ന ഹിമാചല് പ്രദേശില് അധികാരമേറ്റയുടനെ മൂന്ന് രൂപ വീതമാണ് വാറ്റ് കൂട്ടിയത്. കേരളം ഈ മാസം സാമൂഹികസെസും പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര സര്ക്കാര് വോട്ടുബാങ്ക് രാഷ്ട്രീയം പ്രയോഗിക്കാറില്ല. ഒരു വിഭാഗത്തോടും വിവേചനമില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചെന്ന വാദം ശരിയല്ല. ആവശ്യങ്ങള്ക്കനുസരിച്ച് പണം അനുവദിക്കുന്ന രീതിയാണ് പദ്ധതിയിലുള്ളത്. ദേശീയ തൊഴിലുറപ്പ് പദ്ധതി, പ്രധാന്മന്ത്രി ആവാസ് യോജന,ജല്ജീവന് മിഷന് എന്നീ പരസ്പരബന്ധിത പദ്ധതികള്ക്കാണ് പണം അനുവദിച്ചിരിക്കുന്നത്’- ധനമന്ത്രി വ്യക്തമാക്കി.

