ഇന്ധന സെസ് മെച്ചപ്പെട്ട ജീവിതത്തിനാണ്; ആളുകളെ ഉപദ്രവിക്കാനല്ല, കൂടുതൽ സഹായിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പ്രഖ്യാപനമായ 2 രൂപ ഇന്ധന സെസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ധന സെസ് മെച്ചപ്പെട്ട ജീവിതത്തിനാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകളെ ഉപദ്രവിക്കാനല്ല, കൂടുതൽ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നൽകാനാണ്. ഇന്ധന സെസ് ഒരു രൂപ കുറയ്ക്കുമെന്നത് മാധ്യമങ്ങളുണ്ടാക്കിയ കെണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ധന സെസ് വർദ്ധിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പിടിവാശിയല്ല. സർക്കാരിന്റെ തീരുമാനമാണിത്. സംസ്ഥാനത്തിന് കൈവയ്ക്കാൻ മദ്യവും ഇന്ധനവുമേ ഉള്ളൂ. മറ്റു മാർഗങ്ങളില്ലെന്ന് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.