കേരള രാജ്ഭവനിൽ കെയർടേക്കർ തസ്തികയിൽ ഒഴിവ്

തിരുവനന്തപുരം: കേരള രാജ്ഭവനിൽ നിലവിലുള്ള കെയർടേക്കർ തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയിൽ നികത്തുന്നതിനുള്ള പാനൽ തയാറാക്കുന്നതിന് എല്ലാ സർക്കാർ വകുപ്പുകളിലെയും എസ്.എസ്.എൽ.സി യോഗ്യതയുള്ള സമാന ശമ്പള സ്‌കെയിലുള്ള (23,700-52,600) ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഫെബ്രുവരി 20നകം അപേക്ഷകൾ ഉചിതമാർഗേണ പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പിൽ സമർപ്പിക്കണം.

അതേസമയം, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇക്കണോമിക്സ് ഗസ്റ്റ് ലക്ചർ തസ്തികയിലേക്ക് ദിവസവേതന കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം (നെറ്റ് ഉള്ളവർക്ക് മുൻഗണന). പ്രായപരിധി 21-41. അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺ ലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 13 രാവിലെ 11 മണിക്ക് കോളേജിൽ ഹാജരാകണം.