അദാനിയുടെ ഹിമാചല്‍ പ്രദേശിലെ സ്ഥാപനത്തില്‍ എക്സൈസ് റെയ്ഡ്‌

ഷിംല: ജി എസ് ടി തിരിച്ചടവില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൗതം അദാനിയുടെ ഹിമാചല്‍ പ്രദേശിലെ സ്ഥാപനത്തില്‍ എക്സൈസ് വകുപ്പിന്റെ റെയ്ഡ്. സോളന്‍ ജില്ലയിലെ പര്‍വാനോയിലുള്ള അദാനി വില്‍മര്‍ കമ്ബനിയുടെ സി ആന്റ് എഫ് യൂണിറ്റില്‍ ഇന്നലെ രാത്രി വൈകിയാണ് റെയ്ഡ് നടന്നത്.

അതേസമയം, കമ്ബനിയിലെ രേഖകളും മറ്റും റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയതിനുശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അദാനി ഗ്രൂപ്പുമായി ബി ജെ പിയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ ആരോപണം ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ്. ഭയം കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാത്തതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.