മുംബൈ: രാജ്യത്ത് വിവിധ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാനും ഇപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതിനാല്‍ തന്നെ പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ എന്നിവയുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഒരാളുടെ മുഴുവന്‍ വിവരങ്ങളും ഒറ്റ രേഖയിലൂടെ വ്യക്തമാകും എന്നതാണ് ആധാര്‍ കാര്‍ഡിന്റെ പ്രധാന സവിശേഷത.
ഒരാളുടെ പേര്, ജനനത്തീയതി, ലിംഗം, വിലാസം, ഫോട്ടോ എന്നിവയെല്ലാം ആധാറില്‍ അടങ്ങിയിട്ടുണ്ട്. ഒരു വ്യക്തിക്ക് ബാങ്ക് ബാലന്‍സ് പരിശോധിക്കണമെങ്കില്‍ എടിഎമ്മിലോ ബാങ്കിലോ പോകാതെ തന്നെ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാവുന്നതാണ്. ഇതിനു പുറമെ, ഉപയോക്താക്കള്‍ക്ക് പണം കൈമാറാനും സാധിക്കും. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിന് യുഐഡിഎഐ നല്‍കുന്ന നിര്‍ദേശം.
നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 9999*1# ഡയല്‍ ചെയ്യുക.
12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക.
നിങ്ങളുടെ ആധാര്‍ നമ്പര്‍ വീണ്ടും നല്‍കി പരിശോധിച്ചുറപ്പിക്കുക.
സ്‌ക്രീനില്‍ ബാങ്ക് ബാലന്‍സുമായി യുഐഡിഎഐയില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു എസ്എംഎസ് ലഭിക്കും

