മതിയായ ചികിത്സ നല്‍കിയാല്‍ കാന്‍സറിനെയും അതിജീവിക്കാം; ശ്രദ്ധേയമായി മംമ്ത മോഹന്‍ദാസിന്റെ കുറിപ്പ്

നേരത്തേ കണ്ടെത്തി മതിയായ ചികിത്സ നല്‍കിയാല്‍ മറ്റേത് രോഗത്തേയും പോലെ കാന്‍സറിനെയും അതിജീവിക്കാമെന്ന് നടി മംമ്ത മോഹന്‍ദാസിന്റെ കുറിപ്പ്. ലോക കാന്‍സര്‍ ദിനത്തില്‍ തന്നോടുള്ള ചെറിയ ഓര്‍മപ്പെടുത്തലാണിതെന്നും മംമ്ത ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.

കാന്‍സര്‍ എന്നത് യഥാര്‍ഥമാണെന്നും എന്നാല്‍ നിങ്ങള്‍ വേണമെന്നു വിചാരിച്ചാല്‍ അതിനെ താത്കാലികമാക്കാം. അവനവനോട് അല്‍പം അനുകമ്പയുള്ളവരാകൂ എന്നും ഭാരത്തെ ലഘൂകരിക്കൂ എന്നും മംമ്ത കുറിക്കുന്നു. മംമ്ത മോഹന്‍ദാസും കാന്‍സറിനെ അതിജീവിച്ചതിനെക്കുറിച്ച് പോസ്റ്റുകള്‍ പങ്കുവെക്കാറുണ്ട്.

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തോട് പൊരുതിക്കൊണ്ടിരിക്കുകയാണ് താന്‍ എന്നും മംമ്ത ഈയിടെ പറഞ്ഞിരുന്നു. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയെ ബാധിച്ചത്.