സ്ത്രീകളിൽ ഏറ്റവും അധികം കണ്ടുവരുന്ന ക്യാൻസർ രോഗമാണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങൾ, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാർബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്.
ആരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കിൽ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാൻസറിന്റെ ലക്ഷണങ്ങളാകാം.
40 വയസ്സ് കഴിഞ്ഞാൽ എല്ലാ മാസവും ഒരു Self B (Self Breast Examination) സ്വയം സ്തന പരിശോധന നടത്തേണ്ടതാണ്. വർഷത്തിൽ ഒരിക്കൽ മാമ്മോഗ്രാം പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. സ്തനാകൃതിയിൽ വ്യത്യാസം, സ്തനത്തിൽ ഏതെങ്കിലും ഭാഗത്ത് വേദന, മുലപ്പാൽ അല്ലാതെ, മുലയിൽ നിന്നുള്ള സ്രവങ്ങൾ, സ്തനങ്ങളിലോ കക്ഷത്തിലോ ഉള്ള മുഴകൾ സ്തനാർബുദം ആയേക്കാം. ഉടൻ ഡോക്ടറെ സന്ദർശിക്കുക.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
- പുകവലി ഉപേക്ഷിക്കാം
- വ്യായാമങ്ങളിൽ ഏർപ്പെടാം
- മുലയൂട്ടാൻ വൈമുഖ്യം കാണിക്കാതിരിക്കാം
4.മദ്യപാനം ഉപേക്ഷിക്കാം
5.റേഡിയേഷൻ എക്സ്പോഷർ ഒഴിവാക്കാം
6.നേരത്തെ കണ്ടെത്തുന്നതിലൂടെ സ്തനാർബുദത്തെ അതിജീവിക്കാം

