പ്രവാസികള്‍ക്ക് ആശ്വാസം; ഉയര്‍ന്ന വിമാന യാത്രാക്കൂലി നിയന്ത്രിക്കുമെന്ന് മന്ത്രി കെ. എന്‍ ബാലഗോപാല്‍

പ്രവാസികളുടെ വിമാനയാത്രാക്കൂലി നിയന്ത്രിക്കുന്നതില്‍ ഇടപെടല്‍ നടത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റില്‍ അറിയിച്ചു.

‘നോര്‍ക്ക പ്രത്യേക പോര്‍ട്ടലിലൂടെ രജിസ്ട്രേഷന്‍ നടത്തും. ചാര്‍ട്ടേഡ് വിമാനങ്ങള്‍ എടുക്കാന്‍ 15 കോടിയുടെ കോര്‍പ്പസ് ഫണ്ടെടുക്കും. ജില്ലകള്‍ തോറും എയര്‍ സ്ട്രിപ്പുകള്‍ ഏര്‍പ്പെടുത്തും. കേരളത്തിലെ പ്രവാസികള്‍ വിദേശത്തേക്കും തിരിച്ചുമുള്ള യാതയ്ക്കായി നല്‍കേണ്ടി വരുന്നത് ഉയര്‍ന്ന വിമാനയാത്രാ ചെലവാണ്. ഇവ നിയന്ത്രിക്കുന്നതിനായി ആഭ്യന്തര വിദേശ എയര്‍ലൈന്‍ ഓപറേറ്റര്‍മാരും ട്രാവല്‍ ഓപ്പറേറ്റര്‍മാരും പ്രവാസി അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ചാര്‍ട്ടേഡ് ഫ്ളൈറ്റുകളുടെ നിരക്ക് യുക്തിസഹജമാക്കാനും ടിക്കറ്റ് നിരക്ക് കുറഞ്ഞ തലത്തിലാക്കാനുമാണ് കോര്‍പസ് ഫണ്ട് രൂപീകരിക്കുന്നത്’- ധനമന്ത്രി