5 ജി ആപ്പുകള്‍ വികസിപ്പിക്കാന്‍ 100 ലാബുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

രാജ്യത്ത് 5 ജി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ആപ്പുകള്‍ വികസിപ്പിച്ചെടുക്കാന്‍ 100 ലാബുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

എന്‍ജിനിയറിങ് സ്ഥാപനങ്ങളില്‍ ഈ ലാബുകള്‍ സ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍, പ്രിസിഷന്‍ ഫാമിംഗ്, ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റംസ്, ഹെല്‍ത്ത്കെയര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കാനാണ് തീരുമാനം. ഇത് കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കുന്നതിനായി മൂന്ന് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

‘മേക്ക് എഐ ഫോര്‍ ഇന്ത്യ’, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ’ എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇത് കൂടാതെ ഡിജി ലോക്കര്‍ സംവിധാനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി രൂപയും അനുവദിച്ചു.