ഫോണിലെ ബാറ്ററി സേവ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍

ഫോണിലെ ബാറ്ററി അനാവശ്യമായി ചിലവാകുന്നത് ഒഴിവാക്കി കൂടുതല്‍ സമയം ഫോണില്‍ ചാര്‍ജ് നിലനിര്‍ത്താന്‍ മാര്‍ഗങ്ങള്‍ നോക്കാം.

ചില ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ ക്ലോസ് ചെയ്ത് വന്നാലും അവ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇതുവഴി നിങ്ങള്‍ ഫോണ്‍ ഉപയോഗിച്ചില്ലെങ്കിലും ബാറ്ററി ചിലവാകുകയും ചെയ്യും. അതിനാല്‍ സെറ്റിംഗ്സില്‍ ചെന്നതിന് ശേഷം ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകളുടെ ബാക്ക്ഗ്രൗണ്ട് ഡാറ്റ ഓഫാക്കി ഇടുക. സ്‌നാപ്പ്ചാറ്റ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് മെസെഞ്ചര്‍, നെറ്റ്ഫ്ളിക്സ്, ആമസോണ്‍ ഷോപ്പിംഗ് തുടങ്ങിയ ആപ്പുകള്‍ ബാറ്ററി ഒരുപാട് ഉപയോഗിക്കുന്നവയാണ്. പ്രത്യേകിച്ചും ബാക്ക്ഗ്രൗണ്ടില്‍ ഇവ നല്ലപോലെ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കും. അതിനാല്‍ ഇവയുടെ ബാക്ക്ഗ്രൗണ്ട് ഡാറ്റ ഓഫാക്കി ഇടാവുന്നതാണ്.

ലൊക്കേഷന്‍ ഓഫാക്കി ഇടുന്നതും ചാര്‍ജ് വെറുതെ കുറയുന്നത് ഇല്ലാതാക്കാന്‍ സഹായിക്കും. ഫോണ്‍ ഉപയോഗം ആവശ്യമില്ലാത്തപ്പോള്‍ എയര്‍പ്ലെയ്ന്‍ മോഡില്‍ ഇടാവുന്നതാണ്. ആവശ്യമില്ലെങ്കില്‍ ബ്ലൂടൂത്ത്, വൈഫൈ ഓപ്ഷനുകളും ഓഫാക്കിയിടാം. ഫോണ്‍ സ്ലീപ് മോഡില്‍ പോകുന്നതിനുള്ള സമയം കുറച്ചിടുക. ചിലരുടെ സെറ്റിംഗ്സില്‍ ഇത് 15 സെക്കന്‍ഡ് ആയിരിക്കും. മറ്റ് ചിലരുടെ ഫോണില്‍ ഇത് ഒരു മിനിറ്റ് മുതല്‍ 3 വരെ ആകാം. ഒരുപാട് ബാറ്ററി ചിലവാകാന്‍ കാരണമാകുന്ന ഒന്നാണിത്. അതിനാല്‍ ചാര്‍ജ് കൂടുതല്‍ സമയം നിലനില്‍ക്കാന്‍ ഫോണ്‍ സ്ലീപ് മോഡില്‍ ആവുന്നതിനുള്ള സമയം പരമാവധി കുറച്ചിടുന്നതാണ് നല്ലത്. സ്ലീപ് മോഡിലേക്ക് സ്വമേധയാ ഫോണ്‍ പോകുന്നതിന് മുമ്ബ് നമ്മള്‍ തന്നെ ലോക്ക് ചെയ്യുന്നതും ബാറ്ററി സേവ് ചെയ്യാന്‍ സഹായിക്കും. കൂടുതല്‍ ഗ്രാഫിക്സും ആനിമേഷന്‍സും ഉപയോഗിക്കേണ്ടി വരുന്ന ഗെയ്മുകളും ബാറ്ററി സേവ് ചെയ്യാന്‍ ഒഴിവാക്കാം. ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവയുടെ നോട്ടിഫിക്കേഷന്‍സ് ഓഫാക്കി ഇടാം. ഫോണ്‍ ചാര്‍ജ് ചെയ്യുമ്‌ബോള്‍ എയര്‍പ്ലെയ്ന്‍ മോഡിലിടുന്നത് പെട്ടെന്ന് ചാര്‍ജ് കയറാനും സഹായിക്കും.