കാട്ടുപ്പന്നിയുടെ ആക്രമണം; 10 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കാട്ടുപ്പന്നിയുടെ ആക്രമണം. ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പേരാമ്പ്ര കല്ലോടാണ് സംഭവം.

ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു സ്ത്രീയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒൻപത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.