ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി വാട്‌സ്ആപ്പ്

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായാണ് വാട്‌സ്ആപ്പ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ അംഗങ്ങളുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താനുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം.

ഗ്രൂപ്പുകളിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്തോറും അഡ്മിന്മാര്‍ക്ക് അംഗങ്ങളുമായുള്ള ആശയവിനിമയം വളരെയധികം പ്രയാസമാക്കാറുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഗ്രൂപ്പ് പ്രോഗ്രാമില്‍ ഫോണ്‍ നമ്ബര്‍ ഹൈലൈറ്റ് ചെയ്ത് കാണിക്കും എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ഇതോടെ, ഫോണ്‍ നമ്ബര്‍ ടാപ്പ് ചെയ്ത് ഹോള്‍ഡ് ചെയ്താല്‍ അംഗങ്ങളുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ സാധിക്കും. ഗ്രൂപ്പ് ഇന്‍ഫര്‍മേഷന്‍ സ്‌ക്രീനില്‍ പോയി അംഗങ്ങളുടെ വിവരങ്ങള്‍ തിരയുന്ന സമയം ലാഭിക്കാനും ഈ ഫീച്ചറിലൂടെ കഴിയുന്നതാണ്.

ആദ്യ ഘട്ടത്തില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്. ആപ്പ് സ്റ്റോറില്‍ നിന്ന് പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുന്നതാണ്. അതേസമയം, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളിലേക്ക് ഫീച്ചര്‍ എപ്പോള്‍ എത്തുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല. ഉടന്‍ ലഭിക്കുമെന്നാണ് സൂചന.