തിരുവനന്തപുരം: ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം കൂട്ടുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് ന്യായമായ നികുതി വർദ്ധന നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അത് ജനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കിഫ്ബി വഴി വൻകിട പദ്ധതികൾ പ്രഖ്യാപിക്കില്ല. 1960 ലോ 70ലോ വാങ്ങിയിരുന്ന നികുതി തന്നെ ഇപ്പോൾ വാങ്ങാനാവില്ല. ബജറ്റിൽ പെൻഷൻ പ്രായം കൂട്ടാൻ തീരുമാനിച്ചിട്ടില്ല. ഫെബ്രുവരി മൂന്നിനാണ് കെ എൻ ബാലഗോപാൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി 10 വരെ ചേരുന്ന സഭ പിന്നീട് 27ന് പുനഃരാരംഭിച്ച് മാർച്ച് 30നകം ബജറ്റ് പാസാക്കി പിരിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

