വാഷിങ്ടണ്‍: മാധ്യമ സ്വാതന്ത്ര്യം എവിടേയും സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്റി വിവാദത്തില്‍ അമേരിക്കന്‍ വക്താവ് നെദ് പ്രൈസ് വ്യക്തമാക്കി. വാഷിങ്ടണില്‍ പതിവ് മാധ്യമ സമ്മേളനത്തില്‍ വച്ച് പാക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു പ്രതികരണം.
‘ജനാധിപത്യ മൂല്യങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മത, മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനും അമേരിക്ക പ്രാധാന്യംനല്‍കുന്നു. ഇന്ത്യയോടുള്ള ബന്ധവും ഇതിന്റെ അടിസ്ഥാനത്തിലാണ്. ഡോക്യുമെന്റി ഞാന്‍ കണ്ടിട്ടില്ല. അമേരിക്കയും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെ കുറിച്ച് എനിക്കറിയാം. അവ അതുപോലെ തന്നെ തുടരും. ഇന്ത്യയിലെ നടപടികളില്‍ ആശങ്ക ഉണ്ടാകുമ്പോഴൊക്കെ പ്രതികരിക്കാറുണ്ട്’- അമേരിക്ക വ്യക്തമാക്കി.

