ചാറ്റ്ജിപിടിയില്‍ നിക്ഷേപം നടത്താനൊരുങ്ങി മൈക്രോസോഫ്റ്റ്‌

ചാറ്റ്ജിപിടിയില്‍ വന്‍ നിക്ഷേപം നടത്താനൊരുങ്ങി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ഓപ്പണ്‍സോഴ്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്ബനിയാണ് ചാറ്റ്ജിപിടി എന്ന സംവിധാനത്തിന് രൂപം നല്‍കിയത്. ഏകദേശം 1,000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നാണ് സൂചന. 2022 നവംബറിലാണ് ചാറ്റ്ജിപിടി എന്ന എഐ ചാറ്റ്‌ബോട്ട് പുറത്തിറക്കിയത്.

ഓപ്പണ്‍ എഐയുമായി ഇതിനോടകം തന്നെ മൈക്രോസോഫ്റ്റ് സഹകരണത്തില്‍ ഏര്‍പ്പെട്ടിരുന്നു. 2019- ല്‍ 100 കോടി ഡോളര്‍ നിക്ഷേപം നടത്തിയാണ് ഓപ്പണ്‍ എഐയുമായി സഹകരണം സ്ഥാപിച്ചത്. പുതിയ നിക്ഷേപം നടത്തുന്നതോടെ, മൈക്രോസോഫ്റ്റ് സെര്‍ച്ച് എന്‍ജിനായ ബിംഗില്‍ ചാറ്റ്ജിപിടി സേവനം ഉള്‍പ്പെടുത്തുമെന്ന് കമ്ബനി പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് അന്വേഷണങ്ങള്‍ക്കും ഇന്റര്‍നെറ്റില്‍ തിരയാതെ തന്നെ ഉത്തരം തരാന്‍ ശേഷിയുള്ളവയാണ് ചാറ്റ്ജിപിടി.