തിരുവനന്തപുരം: സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്റി പ്രദര്‍ശനനത്തിനെതിരെ തിരുവനന്തപുരം മാനവീയം വീഥിയിലും പൂജപ്പുരയിലും നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി, യുവമോര്‍ച്ച നേതാക്കളാണ് കേസിലെ പ്രതികള്‍. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച് ഉത്തരവില്ലാത്ത സാഹചര്യത്തില്‍ പ്രദര്‍ശനത്തിനെതിരെ കേസില്ല. കേസെടുക്കാന്‍ നിര്‍വഹാമില്ലെന്നാണ് പൊലീസ് വിശദീകരണം. പൂജപ്പുര പ്രതിഷേധത്തില്‍ വി.വി.രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 13 പേരാണ് കേസില്‍ പ്രതികള്‍. കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയും കേസെടുത്തു.

