ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ; സർവകലാശാലയുടെ എതിർപ്പ് വകവെയ്ക്കാതെ തീരുമാനവുമായി മുന്നോട്ട്

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനൊരുങ്ങി ജെഎൻയു വിദ്യാർത്ഥി യൂണിയൻ. പ്രദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, ഭയം കൊണ്ടാണ് വിലക്കെന്നും ജെഎൻയു എസ്എഫ്ഐ വ്യക്തമാക്കി. അതേസമയം, ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. പ്രദർശനത്തിന് പിന്നിൽ രാജ്യവിരുദ്ധ നിലപാട് ഉള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനുമേൽ കടന്നുകയറി വിദേശമാധ്യമം നടത്തുന്ന പ്രചാരവേലയ്ക്ക് കൂട്ടുനിൽക്കുന്നത് രാജ്യദ്രോഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, പ്രദർശനുമായി മുന്നോട്ടു പോകുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ. സർവകലാശാലയുടെ എതിർപ്പ് അവഗണിച്ചണ് വിദ്യാർത്ഥി സംഘടന മുന്നോട്ട് പോകുന്നത്. രാത്രി 9 മണിയ്ക്ക് വിദ്യാർഥി യൂണിയൻ ഓഫീസിൽ പ്രദർശനം നടത്താനാണ് തീരുമാനം. ഡിഎസ്എഫ്, എഐഎസ്എഫ് സംഘടനകൾ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന് പുറമേ മറ്റ് സംഘടനകളും പ്രദർശനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.