വന്യജീവി ശല്യം തടയാന്‍ നിയമം പൊളിച്ചെഴുതണമെന്നാണ് മാധവ് ഗാഡ്ഗില്‍ പറയുന്നതെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ വാക്കുകള്‍
‘നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. വസ്തുതകള്‍ മനസിലാക്കാതെയാണ് മലയോര ജനത പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ തുടക്കത്തിലും ഇതുണ്ടായി. താമരശേരി ബിഷപ്പിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതില്‍ തര്‍ക്കത്തിലേക്ക് പോകാനില്ല. ആ അഭിപ്രായ പ്രകടനത്തിനൊപ്പം ഇന്നത്തെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം ഇന്നും ആ കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്. മലമ്പുഴയില്‍ ജനം കുറേ ആഴ്ചകളായി ഉറങ്ങാനാവാതെ കഴിയുകയായിരുന്നു. അവര്‍ക്ക് ഇപ്പോള്‍ ആശ്വാസമായി. വളരെ ശ്രമകരമായാണ് ദൗത്യസംഘം പിടി7 എന്ന കൊമ്പനാനയെ പിടിച്ചത്. ഇന്നലെ ദൗത്യം പൂര്‍ത്തിയാക്കാമെന്ന് കരുതിയിരുന്നു. എന്നാല്‍, വന്യമൃഗത്തിന്റെ സഞ്ചാരം പ്രവചിക്കാനാവില്ല. ഇന്നലെ പരാജയപ്പെട്ടതിന്റെ നിരാശയുണ്ടായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി ദൗത്യം പൂര്‍ത്തിയാക്കും. രണ്ടാംഘട്ടം കൂടുതല്‍ പ്രധാനപ്പെട്ടതാണ്. പിടി 7 നെ കുങ്കിയാനകളെ ഉപയോഗിച്ച് ലോറിയില്‍ കയറ്റണം. മൂന്നാം ഘട്ടം വാഹനത്തില്‍ നിന്നിറക്കി കൂട്ടില്‍ കയറ്റുന്നത്. ആദ്യഘട്ടം വിജയകരമാണ്.’

