കൊച്ചി: കെഎസ്ആർടിസി, സർവകലാശാല വിഷയങ്ങൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിൽ നിന്നും മാറ്റി. ഈ വിഷയങ്ങൾ ഇനി പരിഗണിക്കുന്നത് ജസ്റ്റിസ് സതീഷ് നൈനാൻ ആണ്. അപ്പീൽ, കമ്പനി കേസുകളുടെ ചുമതലയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന് നൽകിയിട്ടുള്ളത്.
പൊലീസ് അതിക്രമം സംബന്ധിച്ച കേസുകൾ പരിഗണിക്കുന്നതിൽ നിന്നും നേരത്തെ അദ്ദേഹത്തെ മാറ്റിയിരുന്നു. ജസ്റ്റിസ് എൻ നഗരേഷ് പൊലീസ് അതിക്രമം, പൊലീസ് സംരക്ഷണം സംബന്ധിച്ച വിഷയങ്ങളും, ജസ്റ്റിസ് സിയാദ് റഹ്മാൻ, ജസ്റ്റിസ് കെ ബാബു തുടങ്ങിയവർ ജാമ്യ ഹർജികളും പരിഗണിക്കുമെന്ന് ഹൈക്കോടതി വൃത്തങ്ങൾ അറിയിച്ചു. ഓരോ ആറ് മാസത്തിനിടയിലും ഹൈക്കോടതിയിൽ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്താറുണ്ട്.

