തിരുവനന്തപുരം: കോൺഗ്രസിൽ തനിക്ക് മാത്രമായി ഒരു അച്ചടക്ക ലംഘന മുന്നറിയിപ്പ് ഇല്ലെന്ന് കെ മുരളീധരൻ. പരസ്യ പ്രസ്താവന പാടില്ല എന്നത് എല്ലാവർക്കുമുള്ള നിർദേശമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരെയും കെ മുരളീധരൻ വിമർശനം ഉന്നയിച്ചു. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവച്ചിരിക്കുകയാണ്. അർഹമായ കാലത്ത് അടൂരിനെ ആദരികാത്ത സിപിഎം ഇപ്പോൾ പ്രശംസിക്കുകയാണ്. കേരളത്തിലെ അവസ്ഥ മറച്ചുവച്ച് തെല്ലങ്കാനായിൽ പ്രസംഗിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കെപിസിസി ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണത്തിൽ കെപിസിസിയിൽ പരാതികൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 137 ചലഞ്ചു സംബന്ധിച്ച് ചില പോരായ്മകൾ ഉണ്ടായിരുന്നു. മാനസിക പ്രയാസം ഉണ്ടായെന്ന ആക്ഷേപം ശരിയല്ല. അങ്ങനെ ഒരു കാര്യത്തിൽ തനിക്ക് അറിവില്ല. സുധാകരൻ തന്നെയാണ് പ്രതാപചന്ദ്രനെ പദവിയിലേക്ക് കൊണ്ടുവന്നത് പിന്നെ എങ്ങനെയാണ് പരാതി വന്നത് എന്നറിയില്ല. കുടുംബത്തിന്റെ പരാതി പരിശോധിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

