തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും സംവിധായകനായ അടൂർ ഗോപാലകൃഷ്ണനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടൂർ അന്തർദേശീയ തലത്തിൽ മലയാള സിനിമയെ എത്തിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
അതിപ്രശസ്തമായ സാഹിത്യകൃതികൾക്ക് ദൃശ്യ ഭാഷ നൽകിയത് അടൂരിന്റെ വലിയ സംഭാവനയാണെന്നും അദ്ദേഹം അറിയിച്ചു. ദേശാഭിമാനി വാർഷികാഘോഷ സമാപനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അടൂരിന് മുഖ്യമന്ത്രി ദേശാഭിമാനി പുരസ്‌കാരം സമ്മാനിക്കുകയും ചെയ്തു. അടൂർ ഗോപാലകൃഷ്ണന്റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിനാലാണ് മലയാള സിനിമയെ സ്വയംവരത്തിന് മുൻപും സ്വയംവരത്തിന് ശേഷവും എന്ന് വിഭജിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു..
അന്തർദേശീയ തലത്തിൽ മലയാള സിനിമയുടെ ബ്രാൻഡായി അടൂർ ഗോപാലകൃഷ്ണൻ മാറി. അതിപ്രശസ്തമായ സാഹിത്യകൃതികൾക്ക് ദൃശ്യ ഭാഷ നൽകിയത് അടൂരിന്റെ വലിയ സംഭാവനയാണെന്നും പുത്തൻ സിനിമ സങ്കല്പത്തിന് നിലനിൽപ്പ് നേടികൊടുക്കുകയാണ് അടൂർ ചെയ്തതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

