രാവിലെ നേന്ത്രപ്പഴം കഴിക്കാം; ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ….

ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. നിരവധി ഗുണങ്ങൾ നേന്ത്രപ്പഴത്തിനുണ്ട്. നേന്ത്രപ്പഴം കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും.

ആന്റിഓക്‌സിഡന്റുകളും ഫൈബറും മറ്റനവധി പോഷകഘടകങ്ങളും നേന്ത്രപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. പ്രഭാത ഭക്ഷണമായി കഴിക്കാൻ ഏറ്റവും മികച്ച ഒന്നാണ് നേന്ത്രപ്പഴം. പ്രതിരോധശേഷികൂട്ടാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.

ദിവസേന ഏത്തപ്പഴം കഴിക്കുന്നത് അൾസർ പോലുള്ള അസുഖങ്ങൾ അകറ്റും. Tryptophan എന്ന കോമ്പൗണ്ട് വിഷാദം കുറയ്ക്കും. വർക്ക് ഔട്ട് ചെയ്യുന്നവർ അതിനു മുൻപ് നേന്ത്രപ്പഴം കഴിക്കുന്നത് എനർജി കൂട്ടും. നേന്ത്രപ്പഴത്തിലെ പൊട്ടാസ്യം പേശീവേദനയ്ക്ക് പരിഹാരമാണെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ആർത്തവകാലത്തെ പ്രശ്നങ്ങളെ ചെറുക്കാനും ഇത് ഗുണം ചെയ്യും. കണ്ണിന്റെ ആരോഗ്യത്തിനും നേന്ത്രപ്പഴം കഴിക്കുന്നത് ഉത്തമമാണ്.