ശസ്ത്രക്രിയ വിജയകരം; വാഹനാപകടത്തിനു ശേഷം ആദ്യ പ്രതികരണവുമായി റിഷഭ് പന്ത്‌

ഡല്‍ഹി: തന്റെ ശസ്ത്രക്രിയ വിജയകരമാണെന്നും പരിക്കുകള്‍ ഭേദമാകുന്നതിനും വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ തയാറെടുക്കുകയാണെന്നും വാഹനാപകടത്തിനു ശേഷം ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത്. അപകടത്തിനു ശേഷം തനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ആശംസകള്‍ക്കും താരം ട്വിറ്ററില്‍ നന്ദി അറിയിക്കുകയും ചെയ്തു.

പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ ഒന്നര വര്‍ഷം വരെ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹം പൂര്‍ണ്ണമായും സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.