തിരുവനന്തപുരം: ശ്രീലങ്കന്‍ ബാറ്റിങ്നിരയ്ക്കു മുന്നില്‍ തീതുപ്പി മുഹമ്മദ് സിറാജ്. ഏത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും സ്വപ്നം കാണുന്ന മഹാവിജയത്തിനു പക്ഷെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡിലെ ആളൊഴിഞ്ഞ ഗാലറിയാണ് സാക്ഷിയായത്. 317 റണ്‍സെന്ന ഏകദിന ക്രിക്കറ്റിലെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തം പേരിലാക്കിയത്. ഏകദിന പരമ്ബര 3-0ത്തിന് തൂത്തുവാരുകയും ചെയ്തു.
കോഹ്ലിയുടെയുടെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 391 എന്ന് കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കയെ സിറാജിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വെറും 22 ഓവറില്‍ 73 റണ്‍സിന് എറിഞ്ഞിട്ടു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം ഇന്ത്യ ഏകപക്ഷീയമായി അടിച്ചെടുക്കുകയും ചെയ്തു. 2008ല്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഇതുവരെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയം.

