രാജ്യത്തിന്‍റെ അക്കാദമിക് രംഗം വിദേശ സർവകലാശാലകൾക്ക് കീഴിലാകും; വിമർശനവുമായി സിപിഐ

ന്യൂഡൽഹി: വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് അനുമതി നൽകുന്നതിന് എതിരെ വിമർശനവുമായി സിപിഐ. നടപടി രാജ്യത്തിന്റെ അക്കാദമിക് രംഗത്തെ വിദേശ സർവകലാശാലകൾക്കും വിദേശ മൂലധനത്തിനും കീഴിലാക്കാനേ ഉപകരിക്കൂവെന്ന് ബിനോയ് വിശ്വം എംപി വ്യക്തമാക്കി. പാർട്ടി മുഖപത്രത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കേരളത്തിൽ വിദേശ സർവകലാശാലകൾക്ക് അനുകൂലമായ എൽഡിഎഫ് നിലപാട് തള്ളിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകത്തെ മികച്ച 150 സർവകലാശാലകളുടെ പട്ടികയിൽ നിലവിൽ ഇന്ത്യയിലെ ഒരു സർവകലാശാലയുമില്ല. അക്കാദമിക് രംഗത്തെ ഈ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ഭാവിയെ നയിക്കുന്ന ഉറവിടങ്ങളാണ് സർവകലാശാലകൾ. വിദേശ മൂലധന ശക്തികളാൽ അത് നിയന്ത്രിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.