കൊച്ചി: രണ്ടു വാരം പിന്നിടുമ്‌ബോള്‍ കേരളത്തില്‍ നിന്നു മാത്രം മാളികപ്പുറം ഇതിനോടകം നേടിയത് 18 കോടിയിലധികം. ബ്രഹ്മാണ്ഡ ചിത്രം അവതാര്‍ രണ്ടിനോടൊപ്പം മത്സരിച്ചാണ് മാളികപ്പുറം വന്‍ ഹിറ്റായി മാറിയത്. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം 25 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്.
ബിഗ് ബജറ്റ് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളോട് മത്സരിച്ചും ചിത്രം നിറഞ്ഞ പ്രേക്ഷകരോടെ പ്രദര്‍ശനം തുടരുകയാണ്. 2022 ഡിസംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിനു പുറത്തും മികച്ച പിന്തുണ നേടി. ഇതുവരെയുള്ള ഗ്രോസ് കളക്ഷനില്‍ 25 കോടിയിലധികം നേടി ബോക്‌സോഫീസില്‍ മികച്ച നേട്ടമാണ് സ്വന്തമാക്കി. ഉണ്ണിമുകുന്ദനും ബാല താരങ്ങളായ ദേവ നന്ദയും ശ്രീപതും മികച്ച പ്രകടനം കാഴ്ച്ചവെച്ച സിനിമ ഇതിനോടകം തന്നെ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ്. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബഡ് പതിപ്പ് വിതരണം ചെയ്യുന്നത് അല്ലു അര്‍ജ്ജുന്റെ ഗീതാ ആര്‍ട്‌സ് ആണ് എന്നത് വലിയ വാര്‍ത്ത ആയിരുന്നു. തെലുങ്ക് പതിപ്പ് ജനുവരി 21-ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

