ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് മല്ലിയില. നാരുകളുടെയും പ്രോട്ടീനുകളുടെയും കലവറയാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മല്ലിയില സഹായിക്കും.
ചെങ്കണ്ണ്, മാക്യുലർ മൂലമുള്ള കാഴ്ച തകരാറുകൾ എന്നിവ പരിഹരിക്കാൻ മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മല്ലിയിലയിൽ ധാരാളം കരോട്ടിനോയിഡുകൾ, ഫ്ലേവനോയിഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. മല്ലിയിലയിലുള്ള കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയ്ക്കും പരിഹാരമാണ്.
മല്ലിയിലയിലെ ആന്തോസയാനിൻ ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ ആമാശയത്തിലെ അൾസർ, ദഹനക്കേട് എന്നിവ സുഖപ്പെടുത്താൻ സഹായിക്കും. മല്ലിയില കഴിക്കുന്നതിലൂടെ ആമാശയത്തിലെ മ്യൂക്കോസൽ സ്രവങ്ങളുടെ അളവ് ഉയരും. ഇത് ആമാശയത്തിന്റെ ഭിത്തികളെ ശക്തമായ ആസിഡുകളിൽ നിന്ന് സംരക്ഷിക്കുകയും അതുവഴി കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

