മര്യാദ പാലിക്കണം; കോട്ടയത്ത് കേരള കോണ്‍ഗ്രസിനെതിരെ സിപിഐ

കോട്ടയം: കോട്ടയത്ത് കേരള കോണ്‍ഗ്രസ് (എം)നെതിരെ സിപിഐ രംഗത്ത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദവി ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് രാജി വയ്ക്കുന്നില്ലെന്നാണ് സിപിഐയുടെ നിലപാട്.

അതേസമയം, വിഷയം സംസ്ഥാന നേതൃത്വത്തെ പരാതിയായി അറിയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിക്കാന്‍ തയ്യാറാകണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ജില്ലയില്‍ എല്‍ഡിഎഫിലെ രണ്ടാമനാര് എന്ന തര്‍ക്കത്തിനിടെയാണ് പുതിയ വിവാദം.