ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി ചേതന്‍ ശര്‍മ തുടരും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മറ്റിയെ ബിസിസിഐ പ്രഖ്യാപിച്ചു. കമ്മറ്റി ചെയര്‍മാനായി ചേതന്‍ ശര്‍മ തന്നെ തുടരും. ശിവ് സുന്ദര്‍ ദാസ്, സുബ്രൊതോ ബാനര്‍ജി, സലില്‍ അങ്കോള, ശ്രീധരന്‍ ശരത് എന്നിവരാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.

അതേസമയം, സുലക്ഷണ നായിക്, അശോക് മെല്‍ഹോത്ര, ജതിന്‍ പരഞ്ജപെ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് കമ്മറ്റിയെ തെരഞ്ഞെടുത്തത്. 600ഓളം അപേക്ഷകകളില്‍ നിന്ന് 11 പേഉടെ ചുരുക്കപ്പട്ടികയുണ്ടാക്കി അവരുമായി നടത്തിയ അഭിമുഖത്തില്‍ നിന്നാണ് പുതിയ സെലക്ഷന്‍ കമ്മറ്റിയെ തെരഞ്ഞെടുത്തതെന്ന് ബിസിസിഐ അറിയിച്ചു.