ഭക്ഷ്യവിഷബാധ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം….

മോശം ഭക്ഷണം കഴിച്ച് വയറു കേടായ അവസ്ഥ നേരിടേണ്ടി വന്നവരാണ് നമ്മളിൽ പലരും. പഴകിയ ആഹാരമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്. ഭക്ഷണം പഴകുന്തോറും അതിൽ അണുക്കളും വർദ്ധിച്ചുവരും. പഴയ ആഹാരം ചൂടാക്കി കഴിക്കുന്നത്, ബിരിയാണി പോലുള്ളവ വൈകി കഴിക്കുന്നത്, ബേക്കറിയിലെ പഴയ സ്നാക്കുകൾ കഴിക്കുന്നത് എല്ലാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം.

മോശം വസ്തുക്കളാൽ തയ്യാറാക്കിയത്, പഴകിയത്, അല്ലെങ്കിൽ ചെറിയ അളവിൽ എന്തെങ്കിലും വിഷ വസ്തു അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഇവയെല്ലാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. ഭക്ഷണം നേരാംവണ്ണം ദഹിപ്പിക്കാൻ ശരീരത്തിന് കഴിയാത്തതും ഒരു തരത്തിൽ ഭക്ഷ്യ വിഷബാധയിൽ പെടും. ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ. മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം. ഭക്ഷ്യവിഷബാധ ഏൽക്കുന്നവർക്ക് പനി, ക്ഷീണവും ബലഹീനതയും, തലവേദന, അടിവറിന്റെ ഭാഗങ്ങളിൽ വേദന, തുടർച്ചയായ വയറിളക്കം എന്നിവ ഉണ്ടാകാനിടയുണ്ട്. ഭക്ഷ്യ വിഷബാഝ തടയാൻ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പഴകിയ ആഹാരം ഉപയോഗിക്കരുത്. രുചി, മണം, നിറം എന്നിവയിൽ വ്യത്യാസമനുഭവപ്പെട്ടാൽ കഴിക്കരുത്. പാകം ചെയ്ത ആഹാരം ഏറെനേരും പുറത്ത് തുറന്നുവയ്ക്കരുത്. തണുത്ത ഭക്ഷണം ചൂടാക്കിയതിന് ശേഷം മാത്രം കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക . പായ്ക്കറ്റ് ഫുഡ് തെരഞ്ഞെടുക്കുമ്പോൾ എക്സ്പെയറി ഡേറ്റ് പരിശോധിച്ച് വാങ്ങുക.