മാര്‍ച്ച് 3 മുതല്‍ 26 വരെ വനിതാ ഐപിഎല്ലിന്റെ ഉദ്ഘാടന സീസണ്‍ നടക്കാനാണ് സാധ്യത. ടീമുകളെ സ്വന്തമാക്കാനും പ്രവര്‍ത്തിപ്പിക്കാനും താല്‍പ്പര്യമുള്ള കക്ഷികളെ ക്ഷണിച്ചു കൊണ്ട് ബിസിസിഐ ചൊവ്വാഴ്ച ടെന്‍ഡര്‍ പുറപ്പെടുവിച്ചു.
‘വിമന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനെ സ്വന്തമാക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അവകാശം ടെന്‍ഡര്‍ പ്രക്രിയയിലൂടെ സ്വന്തമാക്കാന്‍ പ്രശസ്തരായ സ്ഥാപനങ്ങളില്‍ നിന്ന് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ബിഡ്ഡുകള്‍ ക്ഷണിക്കുന്നു’- ബിസിസിഐ അറിയിച്ചു. 22023 ജനുവരി 21 വരെ നോണ്‍ റീഫണ്ടബിള്‍ ഫീസായ അഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങുന്നതിന് ഐടിടി ലഭ്യമാകും.
തങ്ങളുടെ വിവേചനാധികാരത്തില്‍ ഏത് ഘട്ടത്തിലും ബിഡ്ഡിംഗ് പ്രക്രിയ റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ ഉള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ബിസിസിഐ അറിയിച്ചു. എന്നാല്‍, എത്ര ടീമുകള്‍ പങ്കെടുക്കുമെന്ന് ബിഡ്ഡുകളൊന്നും അറിയിച്ചിട്ടില്ല.

