തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എക്‌സൈസ് അറിയിച്ചു.
സമയക്രമത്തില്‍ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന ബാറുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് വ്യക്തമാക്കി. പുതുവത്സര രാത്രിയില്‍ സംസ്ഥാനത്തെ ബാറുകള്‍ ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ അഞ്ചുവരെയും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പുലര്‍ച്ചെ ഒരുമണി വരെയും തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്.
അതേസമയം, പരാതികള്‍ അറിയിക്കാന്‍ 9447178000, 9061178000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും എക്‌സൈസ് അറിയിച്ചു.

