കൊച്ചിന്‍ കാര്‍ണിവലില്‍ ഒരുക്കിയ പാപ്പാഞ്ഞിയ്ക്ക് പ്രധാനമന്ത്രിയുടെ രൂപസാദൃശ്യം; ആരോപണവുമായി ബിജെപി

കൊച്ചി: പുതുവര്‍ഷപ്പിറവിക്ക് കത്തിക്കാന്‍ കൊച്ചിന്‍ കാര്‍ണിവലില്‍ ഒരുക്കിയ പാപ്പാഞ്ഞിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്ന ആരോപണവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത്. എറണാകുളം പരേഡ് മൈതാനത്ത് നടക്കുന്ന പാപ്പാഞ്ഞിയുടെ നിര്‍മാണം ബി ജെ പി പ്രവര്‍ത്തകര്‍ നിര്‍ത്തിവെപ്പിച്ചു.

നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്നും അതിനാല്‍ പാപ്പാഞ്ഞിയെ കത്തിക്കാനാവില്ലെന്നുമാണ് ബി ജെ പി പ്രവര്‍ത്തകരുടെ നിലപാട്. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് പാപ്പാഞ്ഞിയുടെ രൂപം മാറ്റി നിര്‍മിക്കാന്‍ ധാരണയായിട്ടുണ്ട്.

അതേസമയം, കൊച്ചിന്‍ കാര്‍ണിവല്‍ സമിതിയാണ് പരിപാടിയുടെ സംഘാടകര്‍. തിന്മയ്ക്ക് മേല്‍ നന്മ വിജയിക്കുന്നു എന്നതാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശം.