ഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ട്വിറ്റര്‍ പ്രവര്‍ത്തനരഹിതമായെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിന്റെ വെബ് വേര്‍ഷനിലാണ് തകരാര്‍ സംഭവിച്ചത്. നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നില്ലെന്നും ട്വീറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ പരാതിപ്പെട്ടു.
രാവിലെ 6.05 മുതലാണ് പ്രശ്നം ആരംഭിച്ചത്. തകരാര്‍ നേരിടുന്നത് സംബന്ധിച്ച പരാതികളുമായി ഏകദേശം പതിനായിരത്തോളം ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്വിറ്റര്‍ സേവനത്തില്‍ തകരാര്‍ സംഭവിച്ചുവെന്നാണ് വിവരം. രാവിലെ 9.30ഓടെ ട്വിറ്റര്‍ സേവനം പുനരാരംഭിച്ചിട്ടുണ്ട്.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് മൈക്രോ ബ്ലോഗിങ് സൈറ്റില്‍ തകരാര്‍ നേരിടുന്നത്.

