മുസ്ലീം ലീഗിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനവും സജീവമാക്കാനൊരുങ്ങുകയാണ് പാര്‍ട്ടി. അതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും.
ചെന്നൈയില്‍ ജനുവരി 9 ,10 തീയതികളില്‍ ചേരുന്ന ലീഗ് ദേശീയ കമ്മിറ്റി യോഗത്തില്‍ പുതിയ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് ലീഗിന്റെ തീരുമാനം. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കൂടെ സ്വാധീന ശക്തിയാക്കാനാണ് ലക്ഷ്യം.
അതേസമയം, മുസ്ലിം-ദളിത് വിഷയങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിയാകും ദേശീയ തലത്തിലേക്ക് ലീഗ് പ്രവര്‍ത്തനം വ്യാപിപ്പിക്കുക. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം രാജ്യത്താകെ സജീവമാക്കാനും , ദേശീയ തലത്തില്‍ വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താന്‍ സഹായിക്കുന്ന നിലപാടുകളും നടപടികളും സ്വീകരിക്കാനും ലീഗ് നേതൃത്വത്തില്‍ ആലോചനയുണ്ട്.

