അതിർത്തിയിലെ സ്ഥിരതയ്ക്ക് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധം; ചൈനീസ് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: അതിർത്തിയിലെ സ്ഥിരതയ്ക്ക് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഉതകുന്ന പ്രവർത്തനത്തിന് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. നയതന്ത്ര, സൈനിക തലങ്ങളിലെ ആശയവിനിമയം തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അരുണാചൽ പ്രദേശിലെ തവാങ് അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർംഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

തവാങ് സെക്ടറിലെ യഥാർത്ഥ നിയന്ത്രണരേഖയിലാണ് ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നടന്നത്. സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്കും ചൈനീസ് സൈനികർക്കും പരിക്കേറ്റിരുന്നു. ഡിസംബർ 9നായിരുന്നു ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.

ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ ശക്തമായി നേരിട്ടുവെന്നും സൈനിക വൃത്തങ്ങൾ അറിയിച്ച. ഉന്നത സൈനിക ഇടപെടലിനെ തുടർന്ന് സൈനികർ പിൻവാങ്ങിയതിനാൽ വലിയ സംഘർഷം ഒഴിവായെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.