തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലേക്ക് മാർച്ച് നടത്തി യുവമോർച്ച. നിയമന ശുപാർശാ വിവാദത്തിൽ തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ടാണ് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. മാർച്ചിന് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.
ജനുവരി എഴിന് തിരുവനന്തപുരം നരഗസഭാ പരിധിയിൽ ഹർത്താൽ സംഘടിപ്പിക്കുമെന്ന് ബിജെപി നേതാവ് വി വി രാജേഷ് അറിയിച്ചു. ജനുവരി രണ്ട് മുതൽ അഞ്ച് വരെ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുമെന്നും ജനുവരി ആറിന് നഗരസഭ വളയുമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയറുടെ പരാതിയിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പ്രധാനപ്പെട്ട വിവരങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ ശുപാർശ അംഗീകരിച്ചായിരുന്നു വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചത്.

